കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ് ചലച്ചിത്രമേഖല. സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ പല കോണിൽ നിന്നും ഉയർന്നു കഴിഞ്ഞു. എന്തായാലും സാന്പത്തിക പ്രതിസന്ധി മറികടക്കാൻ തന്റേതായ ഒരു ഐഡിയയുമായി എത്തിയിരിക്കുകയാണ് ചലച്ചിത്രതാരം മംമ്ത മോഹൻദാസ്.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചലച്ചിത്രമേഖലയിലെ പ്രതിസന്ധിക്ക് മംമ്ത താൻ കണ്ടുപിടിച്ച പോംവഴി വെളിപ്പെടുത്തിയത്. മുൻകൂട്ടി പ്രതിഫലം വാങ്ങാതെ താരങ്ങൾ ചലച്ചിത്രത്തിൽ പങ്കാളികളാകണം. സിനിമ പ്രദർശിപ്പിച്ച് ലാഭം കിട്ടിയാൽ മാത്രം എല്ലാവരും അത് പങ്കിട്ടെടുക്കണം.
ഇതാണ് മംമ്ത മുന്നോട്ടു വയ്ക്കുന്ന നിർദേശം. ഇത്തരമൊരു സിനിമയുണ്ടായാൽ താൻ അതിൽ അഭിനയിക്കുമെന്നും മംമ്ത ഉറപ്പു നൽകുന്നു. മംമ്തയുടെ നിർദേശം മറ്റുള്ളവർ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.