കൊച്ചി: കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത നിയന്ത്രണത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ഈ പാതയിൽ പോർബന്ദറിലേക്കും അജ്മീറിലേക്കും ഇന്നു പ്രത്യേക ട്രെയിൻ സർവീസ് നടത്തും.
കൊച്ചുവേളി-പോർബന്ദർ പാസഞ്ചർ സ്പെഷൽ രാവിലെ 11ന് കൊച്ചുവേളിയിൽനിന്നു സർവീസ് തുടങ്ങും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണു കേരളത്തിലെ സ്റ്റോപ്പുകൾ.
എറണാകുളം-അജ്മീർ സ്പെഷൽ പാസഞ്ചർ (02977) രാത്രി 8.25ന് എറണാകുളം ജംഗ്ഷനിൽനിന്നു പുറപ്പെടും. ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇരു ട്രെയിനുകളും ബുധനാഴ്ച നിശ്ചിത സ്ഥാനങ്ങളിലെത്തും. അതേസമയം, തിങ്കളാഴ്ച സർവീസ് നടത്തേണ്ട മഡ്ഗാവ്-എറണാകുളം വീക്ക്ലി എക്സ്പ്രസ് (10215), തിരുനെൽവേലി- ജാംനഗർ ബൈവീക്ക്ലി എക്സ്പ്രസ് (19577), കൊച്ചുവേളി- ലോക്മാന്യതിലക് ബൈവീക്ക്ലി എക്സ്പ്രസ് (22114), കൊച്ചുവേളി- ചണ്ഡിഗഢ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് (12217), എറണാകുളം- മഡ്ഗാവ് വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (10216) ട്രെയിനുകളുടെ സർവീസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.