കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ പ്രശ്നങ്ങൾ സമാധാനത്തിൽ തീരാൻ സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് അതിരൂപതയിലെ ഒരുകൂട്ടം അല്മായർ പ്രാർഥനാ റാലി നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു റാലി.
പ്രതിഷേധ പ്രകടനം നടത്താനായിരുന്നു ഇവർ തീരുമാനിച്ചിരുന്നതെങ്കിലും സമരത്തിൽനിന്നു പിൻമാറണമെന്നാവശ്യപ്പെട്ടു കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജേക്കബ് മനത്തോടത്ത്, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയതിനെത്തുടർന്നാണ് ഇവർ പ്രതിഷേധ പ്രകടനം വേണ്ടെന്നു വച്ച് പ്രാർഥനാ റാലി നടത്താൻ തീരുമാനിച്ചത്.