കൊച്ചി: കോണ്‍ഗ്രസ് ത്രിതല പഞ്ചായത്തംഗങ്ങളുടെ മധ്യമേഖലാ സമ്മേളനം നാളെ രാവിലെ 10 ന് എറണാകുളം ടൗണ്‍ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാവും. കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.