തിരുവനന്തപുരം: ബിഡിഎസ് കോഴ്സിലേക്കു നടന്ന മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേയ്ക്ക് മോപ്- അപ്പ് കൗണ്‍സലിംഗ് 26, 27 തീയതികളിലായി നടത്തുന്നു. മോപ്-അപ്പ് കൗണ്‍സലിംഗ് നാളെ പൂർത്തിയാകാത്തപക്ഷം 27 നും തുടരും. തിരുവനന്തപുരം പാളയം എൽഎംഎസ് കോന്പൗണ്ടിലുള്ള എൽഎംഎസ് വിമൻസ് സെന്റർ കോണ്‍ഫറൻസ് ഹാളിൽ നാളെ രാവിലെ പത്തു മുതലാണ് മോപ്- അപ്പ് കൗണ്‍സലിംഗ് തീരുമാനിച്ചിട്ടുള്ളത്. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുള്ളത്.
അഖിലേന്ത്യാ കൗണ്‍സലിംഗിലൂടെ പ്രവേശനം നേടിയവരെ സംസ്ഥാനത്തെ മോപ്- അപ്പ് കൗണ്‍സലിംഗിന് പരിഗണിക്കുന്നതല്ല.
പ്രവേശനപരീക്ഷാ കമ്മീഷണർ നടത്തുന്ന മോപ്-അപ്പ് കൗണ്‍സലിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ എന്ന വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Mop-Up counselling slip’എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് സ്ലിപ്പ് ഇന്ന് വൈകുന്നേരം അഞ്ചു വരെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മോപ്-അപ്പ് സ്ലിപ്പുമായി വരുന്നവരെ മാത്രമേ അലോട്ട്മെന്റിന് പങ്കെടുപ്പിക്കുകയുള്ളൂ.
അലോട്ട്മെന്റിന് പങ്കെടുക്കേണ്ടവരുടെ സമയക്രമം ചുവടെ ചേർക്കുന്നു.
26നു രാവിലെ പത്ത്- മെഡിക്കൽ റാങ്ക് 1-15000, ഉച്ചയ്ക്ക് രണ്ട് -15001 - 30000.
27 നു രാവിലെ പത്ത് -30001 നു മേൽ
ഏതെങ്കിലും കാറ്റഗറിയിൽ ഒഴിവുള്ള സീറ്റിന് വിദ്യാർഥികൾ ലഭ്യമല്ലാതെ വന്നാൽ അത്തരം സീറ്റുകൾ പ്രോസ്പെക്ടസ് വ്യവസ്ഥ/സർക്കാർ ഉത്തരവ് പ്രകാരം അർഹമായ കാറ്റഗറികളിലേയ്ക്ക് മാറ്റി മോപ്-അപ് പൂർത്തിയാക്കും. ഇത്തരം സീറ്റുകൾ പ്രതീക്ഷിക്കുന്നവർ, മോപ്-അപ് അവസാനിക്കുന്നതുവരെ അലോട്ട്മെന്റ് സ്ഥലത്ത് ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക് 21.08.2019 ലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നന്പർ: 04712332123, 2339101, 2339102, 2339103 & 2339104.