തൊടുപുഴ: മതവിശ്വാസങ്ങളെ അംഗീകരിക്കാനും മാനിക്കാനുമുള്ള സിപിഎം നയം മാറ്റം പുതിയ തിരിച്ചറിവാണെന്നു കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം.
പൊതുനന്മ ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനത്തിനും ഈശ്വര വിശ്വാസങ്ങളെ തള്ളിപ്പറയാൻ സാധിക്കില്ല. എല്ലാ ഈശ്വരവിശ്വാസ മൂല്യങ്ങളും സമൂഹത്തെ നന്മയിലേക്കു നയിക്കുന്നതാണ്. ഈശ്വര വിശ്വാസങ്ങളോടുള്ള നയത്തിൽ സിപിഎം വരുത്തിയ മാറ്റം യാഥാർഥ്യ ബോധത്തിൽനിന്നുള്ളതും കാലോചിതവുമാണെന്നും ബിജു പറഞ്ഞു.