മാവേലിക്കര: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു വിദ്യാർഥിനിയുടെ കാൽപാദം അറ്റു. കൊല്ലം കരുനാഗപ്പള്ളി തഴവ ചേമ്മാത്തറയിൽ നസറുദീന്റെ മകൾ ആൽഫിയയുടെ (19) വലതു കാൽപാദമാണു മുറിഞ്ഞു മാറിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരം 4.30ന് ആണു സംഭവം.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ വിദ്യാർഥിനിയായ ആൽഫിയ ശബരി എക്സ്പ്രസിൽ കയറിയത്. വാതിലിനു സമീപത്ത് ഇരുന്ന ആൽഫിയ സ്റ്റേഷൻ ആയപ്പോൾ വാതിലിൽനിന്നു മാറുന്നതിനു എഴുന്നേൽക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിന്റെയും ഇടയിലേക്കു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആൽഫിയയെ ട്രെയിനിന്റെ അടിയിൽനിന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും മറ്റു യാത്രക്കാരും ചേർന്നെടുത്താണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.