കാസര്‍ഗോഡ്: കൊങ്കണ്റെയില് പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. മംഗളൂരു ജംഗ്ഷനും സൂറത്കലിനും മധ്യേ പടീല്-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍പാതയിലേക്ക് മണ്ണിടിഞ്ഞുവീണത്. ഇതേത്തുടര്‍ന്ന് നേത്രാവതി, മംഗള അടക്കമുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്തശേഷം താത്കാലികമായി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടാകുന്നത് ഒഴിവാക്കാനായി രണ്ടാഴ്ച ഈ റൂട്ടില്‍ പാത അടച്ചിട്ട് പ്രവൃത്തികള്‍ നടത്താനാണ് റെയില്‍വേ അധികൃതരുടെ നിര്‍ദേശം. ഇത് നടപ്പാക്കപ്പെടുകയാണെങ്കില്‍ വരുന്ന രണ്ടാഴ്ചക്കാലം കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിക്കും. ഓണാവധിക്കാലം തൊട്ടുമുന്നില്‍ നില്‍ക്കേ മുംബൈയില്‍നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്താനൊരുങ്ങുന്ന മലയാളികളെയാകും ഇതു സാരമായി ബാധിക്കുക.