കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ഓഗസ്റ്റ് എട്ടിനു ഉരുൾപൊട്ടി മണ്ണിനടിയിലായ പുത്തുമലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ തിങ്കളാഴ്ച അവസാനിപ്പിക്കും. ഇന്നലെ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാണാതായവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ യോഗത്തിലാണു തെരച്ചിൽ നിർത്താനുള്ള തീരുമാനം.