മലപ്പുറം: അറബി ഭാഷയുടെ വളർച്ചയ്ക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കു നൽകുന്ന രണ്ടാമത് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിനു കാലിക്കട്ട് സർവകലാശാല മുൻ വൈസ്ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ. എൻ. കുറുപ്പ് അർഹനായി.
അറബി കൈയെഴുത്തു പ്രതികളുടെ സംരക്ഷണ പദ്ധതികൾ, തുഹ്ഫതുൽ മുജാഹിദീന്റെ ആഗോളീകരണം, പൈതൃക ഗ്രന്ഥരചന, ഇതര സാഹിത്യ സൃഷ്ടികൾ, അക്കഡേമിക് സേവനം, തുടങ്ങി അറബിഭാഷാ വ്യാപനത്തിനും സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയാണ് 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ അവാർഡ്. സെപ്റ്റംബർ ഒന്നിനു വൈകുന്നേരം നാലിനു മലപ്പുറം ഭാഷാ സമര സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പി.വി. അബ്ദുൾവഹാബ് എംപി, പി. ഉബൈദുള്ള എംഎൽഎ എന്നിവർ പങ്കെടുക്കും.