കൊച്ചി: ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, റോട്ടറി സ്മാർട്ട്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എ ഹാൻഡ് റ്റു വാക്ക് എന്ന പേരിൽ 25 നഴ്സുമാർക്കു കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു. നിലവിൽ സേവനമനുഷ്ഠിക്കുന്നവരോ വിരമിച്ചവരോ ആയ നഴ്സുമാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമായി 75000 രൂപ നിരക്കിലാണ് ശസ്ത്രക്രിയ നടത്തുന്നത്.
അർഹരായവരെ കണ്ടെത്താനുള്ള രണ്ടാമത് സ്ക്രീനിംഗ് ക്യാന്പ് 24 ന് കോതമംഗലം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ തങ്കളം റോട്ടറി ഭവനിൽ നടക്കും. രാവിലെ പത്തുമുതൽ വൈകിട്ട് മൂന്നുവരെയാണ് ക്യാന്പ്. കൂടുതൽ വിവരങ്ങൾക്ക്: 75920 90097.