ആലപ്പുഴ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദുബായ് അജ്മനിൽ അറസ്റ്റിലായ സംഭവം കെട്ടിച്ചമച്ച കേസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരാതിക്കാരനായ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് പണം കൊടുക്കാനുണ്ടെന്നു പറയുന്നത് നുണയാണ്. 20 കോടിയുടെ കണ്സ്ട്രക്ഷൻ നടന്നതായും കരുതുന്നില്ല.
കേസ് സംബന്ധിച്ച് കൂടുതലൊന്നും തനിക്കറിയില്ല. തുഷാർ വെള്ളാപ്പള്ളിയുടെ മോചനം സംബന്ധിച്ച് തന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനാകില്ല. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്.
ദുബായിലെ തുഷാറിന്റെ സുഹൃത്തുക്കളും സ്നേഹിതരും മോചനത്തിനായി ശ്രമിക്കുന്നുണ്ട്. പത്തുകൊല്ലം മുന്പുള്ള കേസിനു സാധ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ ദീപികയോടു പ്രതികരിച്ചു.