തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ അജ്മനിൽ അറസ്റ്റിലായപ്പോൾ നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും അടിയന്തര ഇടപെടൽ വേണമെന്നും അഭ്യർഥിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനാണ് കത്ത് അയച്ചത്.