തിരുവനന്തപുരം: കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ പ്രളയ പ്രതിരോധ ശേഷിയുള്ള കമ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കുന്നതിനു മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുക ഉപയോഗിച്ചാണു നിർമാണം.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് മുഖേനയാണു പദ്ധതി നടപ്പാക്കുക. 2018 ഓഗസ്റ്റിൽ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്എഫ്ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടിൽ കമ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കണമെന്ന താത്പര്യം കെഎസ്എഫ്ഇ മാനേജ്മെന്റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെഎസ്എഫ്ഇക്ക് തിരികെ നൽകാൻ മന്ത്രിസഭ അനുമതി നൽകി.
സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി മാതൃകയിലാണ് കമ്യൂണിറ്റി ഷെൽട്ടറുകൾ കെഎസ്എഫ്ഇ നിർമിക്കുക. ഇതിനായി റോഡ് സൗകര്യമുള്ള ഒരു ഏക്കർ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചു.
സർക്കാർ സർവീസിൽ ഇനി വനിതാ ഡ്രൈവർമാരും
തിരുവനന്തപുരം: സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി വനിതകൾക്കും ഡ്രൈവർമാരാകാം. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിന്റെ കരടു ഭേദഗതി ചട്ടം പിഎസ്സി അംഗീകരിക്കണം. തുടർന്നു ചട്ടം ഭേദഗതി ചെയ്തു സർക്കാർ വിജ്ഞാപനം ഇറക്കും. തുടർന്നുള്ള തൊഴിൽ വിജ്ഞാപനങ്ങളിൽ വനിതകളെക്കൂടി ഉൾപ്പെടുത്തി ഈ തസ്തികയിൽ അപേക്ഷ സ്വീകരിക്കാം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വനിതകളെ കൂടി ഡ്രൈവർമാരായി നിയമിക്കുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം അഗ്നിശമന സേനയിൽ വനിതകൾക്കായി ഒരുവിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. പോലീസിൽ വനിതകൾക്ക് മാത്രമായി ഒരു ബറ്റാലിയൻ യാഥാർഥ്യമാക്കി. കെഎസ്ആർടിസിയിൽ വനിതാ ഡ്രൈവർ നിലവിലുണ്ട്. പിങ്ക് പോലീസ് വാഹനങ്ങൾ വനിതകളാണ് ഓടിക്കുന്നത്.