മലപ്പുറം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസം മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാഡമി ഏറ്റെടുക്കുമെന്നു കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാഡമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അറിയിച്ചു.
തിരൂർ വാണിയന്നൂരിലെ കെ.എം ബഷീറിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദിൻ സ്കൂൾ ഓഫ് ഖുറാൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്, മഅ്ദിൻ അക്കാഡമി മാനേജർ ദുൽഫുഖാറലി സഖാഫി മേൽമുറി, മഅ്ദിൻ പിആർ മാനേജർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.