തിരുവനന്തപുരം: മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നൽകാതിരുന്നാൽ അതിനെതിരെ ഹർജി നൽകാൻ തൊഴിലാളികൾക്ക് അവകാശം നൽകുന്നതിന് 1971ലെ കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് പേയ്മെന്റ് ഓഫ് ഫെയർ വേജസ് ആക്ട് ഭേദഗതി ചെയ്യാൻ മന്ത്രിസഭാ തീരുമാനം. മോട്ടോർ തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
മറ്റു തീരുമാനങ്ങൾ
* വിവിധ സർക്കാർ വകുപ്പുകളിൽ 2014 ജനുവരി മൂന്നിനു മുൻപ് വിശേഷാൽ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാർക്ക് പത്തു ശതമാനത്തിനു മേൽ തസ്തികമാറ്റ നിയമനം അനുവദിച്ചിരുന്നത് തുടരാൻ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2014 ജനുവരി മൂന്നിലെ ഉത്തരവ് ഭേദഗതി ചെയ്യും.
* പവർ ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി ചെയ്യും. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമഭേദഗതി വരുന്പോൾ പവർ ലൂം തൊഴിലാളികൾക്കു കൂടി ക്ഷേമനിധിബോർഡിന്റെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
* പട്ടികജാതി വികസന വകുപ്പിനു കീഴിൽ കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നതിന് എട്ടു തസ്തികകൾ സൃഷ്ടിക്കും.
* സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്നിക്കൽ എക്സ്പെർട്ടിന്റെയും (കൃഷി) രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകൾ സൃഷ്ടിക്കും. ടെക്നിക്കൽ എക്സ്പെർട്ടിനെ ഡപ്യൂട്ടേഷൻ വഴിയും അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിലും നിയമിക്കും.
* കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പത്താം ശന്പളകമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകും.
* കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്ഡ് എംപ്ലോയ്മെന്റ് (കിലെ) ജീവനക്കാർക്ക് പത്താം ശന്പള പരിഷ്കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.
• മലപ്പുറം സർക്കാർ വനിതാ കോളജിൽ ഒരു സീനിയർ സൂപ്രണ്ടിന്റെയും ഒരു എൽഡി ക്ലർക്കിന്റെയും തസ്തിക സൃഷ്ടിച്ചു.
• കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) 15 തസ്തികകൾ സൃഷ്ടിച്ചു.
• ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ 17500-39500 എന്ന ശന്പള സ്കെയിലിൽ മൂന്നു മെക്കാനിക്കൽ അസിസ്റ്റന്റ് തസ്തിക പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു.
• കോതമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. കൽപ്പറ്റ മുൻസിഫ് കോടതിയെ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിനും തീരുമാനിച്ചു.
• പാലക്കാട് ശബരി ഹയർസെക്കൻഡറി സ്കൂൾ (ഹിന്ദി), അരീക്കോട് സുല്ലമുസലം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ (മലയാളം), കാസർഗോഡ് കൊടലമൊഗ്രു എസ്വി വി എച്ച്എസ്എസ് (കന്നട), കാസർഗോഡ് നീർച്ചാൽ എംഎസ് കോളജ് ഹയർസെക്കൻഡറി സ്കൂൾ (കന്നട), കാസർഗോഡ് ഷേനി ശ്രീ ശാരദാംബ ഹയർസെക്കൻഡറി സ്കൂൾ (കന്നട), പടന്ന വികെപിഎച്ച്എംഎംആർ വിഎച്ച്എസ്എസ് (മലയാളം), കാസർഗോഡ് ധർമത്തടുക്ക ശ്രീദുർഗാ പരമേശ്വരി എഎച്ച്എസ്എസ് (കന്നട) എന്നീ വിദ്യാലയങ്ങളിൽ ഓരോ ഉപഭാഷാ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
• ഒൗഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ അപകടത്തിൽപ്പെട്ടു വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പി.എസ്. മനേഷിന് ഇതേ സ്ഥാപനത്തിൽ ജനറൽ വർക്കർ വിഭാഗത്തിൽ മാനുഷിക പരിഗണനയിൽ സ്ഥിരനിയമനം നൽകും.