കോട്ടയം: ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റീസ് സൺഡേ ആചരണത്തിന്റെ സമാപന സമ്മേളനവും മഹാത്മാ അയ്യങ്കാളിയുടെ 156-ാം ജന്മദിന വാർഷികവും 28-നു രാവിലെ ഒന്പതു മുതൽ നെയ്യാറ്റിൻകര പത്താംകല്ല് തിരുഹൃദയ ഓഡിറ്റോറിയത്തിൽ നടക്കും.
നെയ്യാറ്റിൻകര രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. അനിൽകുമാർ പതാക ഉയർത്തും. ആൻസലൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. തോമസ് രാജൻ അധ്യക്ഷതവഹിക്കും. പാറശാല രൂപത വികാരി ജനറാൾ മോൺ. ജോസ് ഓണത്തുവിള അനുഗ്രഹപ്രഭാഷണം നടത്തും. ജോർജ് എസ്. പള്ളിത്തറ, കെ.ജി. വിൽസൺ എന്നിവർ പ്രസംഗിക്കും.
തുടർന്നു സിഡിസിസി കോർപറേഷൻ മുൻ എംഡി എ.വി. ദിവാകരൻ “മഹാത്മ അയ്യൻകാളിയുടെ ഭൗതിക ദർശനങ്ങൾ ആനുകാലിക പശ്ചാത്തലത്തിൽ’’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ഡിസിഎംഎസ് രൂപത പ്രസിഡന്റുമാരായ എ.പി. മാർട്ടിൻ, പി.ജെ. സ്റ്റീഫൻ, അന്പി കുളത്തൂർ, ജസ്റ്റിൻ മാത്യു, ജോളി ജോസഫ്, വിൻസെന്റ് ആന്റണി, സി.ജെ. ജോർജ്, സജിമോൻ, സെക്രട്ടറിമാരായ വൈ. ഫ്രാൻസിസ്, മാത്യു ജോസഫ് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകും.
ഉച്ചകഴിഞ്ഞ് രണ്ടിനു ജസ്റ്റീസ് സൺഡേ പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസന്റ് സാമുവേൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷതവഹിക്കും. നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ ക്രിസ്തുദാസ് ജസ്റ്റീസ് സൺഡേ സന്ദേശം നൽകും. സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ, പി.സി. ജാസ്മിൻ, ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോൺ അരീക്കൽ, സെലിൻ ജോസഫ്, എൻ. ദേവദാസ് എന്നിവർ പ്രസംഗിക്കും.