കൊച്ചി: പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് വിശദീകരണം നല്കാന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇന്നോ മറ്റേതെങ്കിലും ദിവസമോ ഹര്ജിക്കാരന് പാസ്പോര്‍ട്ട് ഓഫീസില്‍ ഹാജരാകണം. തുടര്‍ന്ന് ഹര്‍ജിക്കാരന്റെ വിശദീകരണം പരിഗണിച്ച് ഈ മാസം 26നകം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ തീരുമാനം പി. രാജുവിനെ അറിയിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്കി.
പാസ്പോര്‍ട്ട് അപേക്ഷയില്‍ പോലീസ് തനിക്കു പ്രതികൂലമായി വെരിഫിക്കേഷന് റിപ്പോര്‍ട്ട് നല്കിയതു ചോദ്യം ചെയ്ത് പി. രാജു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പാസ്പോര്‍ട്ട് ഓഫീസറുടെ തീരുമാനം എതിരാണെങ്കില്‍ രാജുവിനു നിയമനടപടി സ്വീകരിക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ സിറിയയിലെ ദമാസ്കസില്‍ നടക്കുന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പി. രാജു പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. ജൂലൈ 24ന് തല്കാല് പദ്ധതി വഴി നല്കിയ അപേക്ഷയില്‍ ജൂലൈ 25ന് പാസ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ ജൂലൈ 23നു നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചിനെത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ അപേക്ഷയില്‍ പറഞ്ഞിരുന്നില്ല. ഇക്കാര്യം പിന്നീടുള്ള പോലീസ് വെരിഫിക്കേഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് വിദേശത്ത് പോകാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കില്ലെന്നും പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പി. രാജു ഹൈക്കോടതിയെ സമീപിച്ചത്.