കൊച്ചി: ശബരിമല തന്ത്രിയുടെ ചുമതല തനിക്കു തിരിച്ചുനല്കണമെന്നാവശ്യപ്പെട്ടു മുന്‍ തന്ത്രി കണ്ഠരര് മോഹനരര് നല്കിയ ഹര്‍ജി ഹൈക്കോടതി ഒരാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിക്കവേ കോടിക്കണക്കിന് ഭക്തരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും വിശദമായി പരിഗണിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി.