തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സൗകര്യമൊരുക്കുന്നതിനായി 313 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മാവേലിക്കര ജില്ലാ ആശുപത്രിക്ക് 102.8 കോടി രൂപ, കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിക്ക് 35.66 കോടി രൂപ, പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്ക് 50.47 കോടി രൂപ, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് 56.31 കോടി രൂപ, കോട്ടയം വൈക്കം താലൂക്ക് ആശുപത്രിക്ക് 67.96 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം, റേഡിയോ ഡയഗ്നോസിസ് വിഭാഗം, ക്ലിനിക്കല്‍ ലബോറട്ടറി, ഒമ്പത് ഓപ്പറേഷന് തിയറ്റുകള്‍, 245 കിടക്കകളുള്ള വാര്‍ഡുകള്‍, 26 കിടക്കകളുള്ള ഐ.സി.യു. എന്നീ അത്യാധുനിക സംവിധാനങ്ങളോടെയുള്ള എട്ടു നില കെട്ടിടമാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്നത്.
ഒഫ്ത്താല്‍മോളജി, ഡെന്റൽ, ഓര്‍ത്തോപീഡിക്സ്, ജനറല്‍ മെഡിസിന്, സര്‍ജറി, റേഡിയോളജി എന്നീ വിഭാഗങ്ങള്‍, രണ്ടു മോഡ്യുലാര്‍ ഓപ്പറേഷന് തീയറ്റര്‍, മോര്‍ച്ചറി, സര്‍ജിക്കല്‍ ആൻഡ് മെഡിക്കല്‍ ഐ.സി.യു എന്നിവയോടു കൂടിയ എട്ടു നില കെട്ടിടമാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്നത്.
ഒ.പി, അത്യാഹിത വിഭാഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഏഴു നില കെട്ടിടമാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്നത്.
അത്യാഹിത വിഭാഗം, വാര്‍ഡുകള്‍ എന്നീ സൗകര്യങ്ങളോടു കൂടിയ ഏഴു നില കെട്ടിടമാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്നത്.
അത്യാഹിത വിഭാഗം, രണ്ട് ഓപ്പറേഷന് തീയറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന അഞ്ചു നില കെട്ടിടമാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ പണിയുന്നത്.