കൊച്ചി: ഇടുക്കി, വയനാട് ജില്ലയിലെ നിര്‍ണായക മേഖലകളില്‍ നിര്‍മാണാനുമതി തേടുന്ന അപേക്ഷകളില്‍ വിവിധ വകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുന്ന തരത്തില്‍ ഏക ജാലക സംവിധാനം കൊണ്ടുവരുന്നത് ഗുണകരമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇതുസംബന്ധിച്ചു സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് കേസില്‍ തദ്ദേശ ഭരണ സെക്രട്ടറിയെ കക്ഷി ചേര്‍ത്തു. വയനാട്ടിലെ വേങ്ങപ്പള്ളി പഞ്ചായത്തില്‍ റിസോര്‍ട്ട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്കിയ പഞ്ചായത്ത് അധികൃതര്‍ ഭൂനിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പണി പൂര്‍ത്തിയായശേഷം ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരേ വെസ്റ്റ് വൈന്‍ റിസോര്‍ട്ട് ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.