തിരുവനന്തപുരം: നവകേരള നിർമാണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള ഒരു ശതമാനം പ്രളയസെസ് പുതിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. വീണ്ടുമൊരു പ്രളയത്തെ തുടർന്നു വ്യാപാരം കുത്തനെ കുറഞ്ഞ കേരളത്തിൽ സെസ് ഇൗടാക്കുന്നതിനെതിരേ വ്യാപാരി- വ്യവസായി സംഘടനകൾ രംഗത്തു വന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിനു കടമെടുക്കാനുള്ള വായ്പാ പരിധിയിൽ നിന്ന് 5,500 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. സംസ്ഥാനത്തിന് അനുവദിച്ച വായ്പാ പരിധിയിൽ കടമെടുക്കാൻ അനുമതി വേണം. ട്രഷറിയിലെ ജീവനക്കാരുടെ നിക്ഷേപത്തിന്റേത് അടക്കമുള്ള പണവുമായി ബന്ധപ്പെട്ടാണു വായ്പാ പരിധി വെട്ടിക്കുറച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വായ്പാ പരിധി ഉയർത്തണമെന്നല്ല, അനുവദിച്ച വായ്പാ പരിധിയിൽ കടമെടുക്കാൻ അനുമതി നൽകണമെന്നാണു സംസ്ഥാനം ആവശ്യപ്പെടുന്നത് .