ചിങ്ങവനം: കാനഡയിൽ കോട്ടയം മൂലേടം സ്വദേശിനിയായ എൻജിനിയറിംഗ് വിദ്യാർഥിനി കാർ അപകടത്തിൽ മരിച്ചു. മൂലേടം ദിവാൻപുരം തോളൂർ സുശീൽ റാം റോയിയുടെ മകൾ കീർത്തന എസ്. തോളൂരാ(23)ണു മരിച്ചത്. ശനിയാഴ്ച കാനഡ ടൊറന്റോയിലാണ് അപകടം.
സുഹൃത്ത് പുതിയതായി വാങ്ങിയ കാറിൽ കൂട്ടുകാരുമായി ബീച്ചിൽ പോയി മടങ്ങുന്പോൾ എതിരെവന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പിൻസീറ്റിലിരുന്ന കീർത്തന ഇടിയുടെ ആഘാതത്തിൽ തുറന്ന വാതിലൂടെ റോഡിലേക്കു തലകീഴായി വീഴുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
കോട്ടയത്ത് ബിടെക് ബിരുദത്തിനു ശേഷം എംടെക് പഠനത്തിനായി രണ്ടു വർഷം മുന്‍പാണു കാനഡയിലേക്കു പോയത്. കഴിഞ്ഞ ആഴ്ച പഠനം പൂർത്തിയാക്കി പാർട്ട്ടൈം ജോലി ലഭിച്ചിരുന്നു. മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
സംസ്കാരം പിന്നീട്. മാതാവ്: പി. ബിന്ദു (നഴ്സ്, ഇസ്രയേൽ). സഹോദരങ്ങൾ: പ്രാർഥന എസ്. തോളൂർ, അർഥന എസ്. തോളൂർ (ഇരുവരും വിദ്യാർഥിനികൾ).