തിരുവനന്തപുരം: ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും പ്രപഞ്ച ശാസ്ത്രജ്ഞനായ ഡോ.ജയന്ത് വി. നർലിക്കറിനും ഡിഎസ്സി ബിരുദം നൽകുമെന്നു കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ യൂണിവേഴ്സിറ്റി പ്രോ ചാൻസലറായ മന്ത്രി കെ.ടി. ജലീൽ ബിരുദം സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക ബിരുദദാന സമ്മേളനത്തിൽ ചാൻസലറായ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ ഒഴിവാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒഴിവാക്കാനാകാത്ത പരിപാടിയിൽ പെങ്കടുക്കാനുള്ളതിനാലാണ് ഗവർണർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള പറഞ്ഞു.