+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെയ്ഫിനെ കെട്ടരുതെന്ന് പലരും പറഞ്ഞു: കരീന കപൂർ

സെ​യ്‌​ഫ് അ​ലി ഖാ​നെ വി​വാ​ഹം ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് പ​ല​രും ത​ന്നെ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​രീ​നാ ക​പൂ​ർ. മു​ന്പ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​റു​മാ​യി ന​ട​ത
സെയ്ഫിനെ കെട്ടരുതെന്ന് പലരും പറഞ്ഞു: കരീന കപൂർ

സെ​യ്‌​ഫ് അ​ലി ഖാ​നെ വി​വാ​ഹം ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് പ​ല​രും ത​ന്നെ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​രീ​നാ ക​പൂ​ർ. മു​ന്പ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​റു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഭി​മു​ഖം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ന​ടി അ​മൃ​താ സിം​ഗു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സെ​യ്ഫ്, ക​രീ​ന​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. 2012ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സെ​യ്ഫി​ന് അ​മൃ​ത​യി​ൽ ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. സെ​യ്ഫും ക​രീ​ന​യും ത​മ്മി​ൽ പ​ത്തു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്.

പ​ല​രും ക​രീ​ന​യെ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ക​രീ​ന അ​ന്ന് സി​നി​മ​യി​ൽ ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന, തി​ര​ക്കേ​റി​യ താ​ര​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വി​വാ​ഹ​മോ​ചി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​ച്ഛ​നു​മാ​യ ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചാ​ൽ ക​രീ​ന​യു​ടെ ക​രി​യ​ർ ത​ക​ർ​ന്നു​പോ​കു​മെ​ന്ന് പ​ല​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ്നേ​ഹി​ക്കു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും അ​ത്ര വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണോ.. എ​ന്തു ന​ട​ക്കു​മെ​ന്ന് കാ​ണാം.. എ​ന്നാ​യി​രു​ന്നു മു​ന്ന​റി​യിപ്പു​മാ​യി വ​ന്ന​വ​ർ​ക്കെ​ല്ലാം ക​രീ​ന ന​ൽ​കി​യ മ​റു​പ​ടി. മ​റ്റു​ള്ള​വ​ർ ഭ​യ​ന്ന​തു​പോ​ലെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. വി​വാ​ഹ​ശേ​ഷ​വും ക​രീ​ന സി​നി​മ​യി​ൽ തി​ര​ക്കു​ള്ള താ​ര​മാ​യി തു​ട​ർ​ന്നു. പ​ല ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലും ക​രീ​ന നാ​യി​ക​യാ​യി. ഇരുവർക്കും ഒരു ആൺകുട്ടിയുണ്ട്.