തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും കണ്ണൂരിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും 11 സെന്റിമീറ്റർ വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ കുപ്പാടിയിലാണ്.