കൊച്ചി: സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷം റദ്ദു ചെയ്യരുതെന്നു ടെലിവിഷൻ ചേംബർ ഓഫ് കേരള ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു സംഘടനാ ഭാരവാഹികൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി.
കഴിഞ്ഞ വർഷം പ്രളയത്തെത്തുടർന്ന് ഓണാഘോഷം റദ്ദ് ചെയ്തതു വഴി നിരവധി കലാകാരൻമാരുടെയും ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരുടെയും തൊഴിൽ മേഖല പ്രതിസന്ധിയിലായി. ഇത്തവണയും ആഘോഷപരിപാടികൾ റദ്ദ് ചെയ്താൽ അതു മേഖലയെ ഒന്നുകൂടി തകർച്ചയിലാകും. ആഘോഷത്തിനു ചെലവഴിക്കേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്തി ഒരു വിഹിതം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.വി. ഷാജി പറഞ്ഞു.