കൊച്ചി: കോണ്ഗ്രസ്-എസിന്റെ തൊഴിലാളി സംഘടനയായ ഇന്ത്യൻ നാഷണൽ ലേബർ കോണ്ഗ്രസ് (ഐഎൻഎൽസി) യൂണിയനിലെ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. ഈ മാസം 29,30,31 തീയതികളിൽ നടത്താനിരുന്ന സംസ്ഥാന സമ്മേളനം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവംബറിലേക്ക് മാറ്റിയതായും ഭാരവാഹികൾ അറിയിച്ചു.