കൊച്ചി: എല്ലാ കാര്യങ്ങളും സർക്കാർ മുൻകൈ എടുത്തു നടപ്പാക്കണമെന്നു വാശി പിടിക്കരുതെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. സർക്കാർ അല്ലാത്തതെല്ലാം സ്വകാര്യം എന്ന നിലപാട് കേരളത്തിൽ പലർക്കുമുണ്ട്. ആ ധാരണ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗണ്ടൗണ് കേരള മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിച്ച റോട്ടറി ഡിസ്ട്രിക്ട് 3201 ലീഡർഷിപ്പ് സെമിനാർ ’ റോട്ടറി ലീഡ് 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.