കോട്ടയം: പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും ബാങ്കിന്റെ പ്രകടനം അവലോകനം ചെയ്യുന്നതിനും കോട്ടയം, ആലപ്പുഴ ജില്ലകളിലെ അഞ്ചു റീജണൽ ഓഫീസുകളുടെയും അധികാരപരിധിയിൽ വരുന്ന ശാഖകൾ ഉൾപ്പെടുത്തിയുള്ള ചർച്ചാപരിപാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ചു.
ശനിയും ഞായറുമായി നടന്ന യോഗത്തിൽ കോട്ടയം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, മാവേലിക്കര റീജണൽ മാനേജർമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ, തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഡാറ്റാ അപഗ്രഥനത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കാനും ഇടപാടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ പ്രതികരണാത്മകമാക്കുവാനും വഴികളും ഉപായങ്ങളും കണ്ടെത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.