കോട്ടയം: എംജി യൂണിവേഴ്സിറ്റി വിവിധ വിഷയങ്ങളിലെ അന്തർസർവകലാശാല കേന്ദ്രങ്ങളടക്കം 18 ഗവേഷണ കേന്ദ്രങ്ങളെ ഒരു കുടക്കീഴിലാക്കി അന്തർ വൈജ്ഞാനിക (ഇന്റർ ഡിസിപ്ലിനറി) ഗവേഷണ പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം നൽകുന്ന കേരളത്തിലെ ആദ്യ കണ്‍വർജൻസ് അക്കാദമിയ കോംപ്ലക്സ് നാളെ ഗവർണറും സർവകലാശാല ചാൻസലറുമായ ജസ്റ്റീസ് പി. സദാശിവം നാടിനു സമർപ്പിക്കും.
രാവിലെ 11.15ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കണ്‍വർജൻസ് അക്കാദമിയ കോംപ്ലക്സിന്റെയും എംജി യൂണിവേഴ്സിറ്റി എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന കോട്ടയം സന്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ 30-വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം ഗവർണർ നിർവഹിക്കും.
മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ. സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം, വൈസ് ചാൻസലർ പ്രഫ.സാബു തോമസ്, പ്രഫ. രാജൻ ഗുരുക്കൾ, പി.കെ. ഹരികുമാർ, പ്രോ-വൈസ് ചാൻസലർ പ്രഫ.സി.ടി. അരവിന്ദകുമാർ എന്നിവർ പ്രസംഗിക്കും.
യൂറോപ്യൻ അക്കാദമി ഓഫ് സയൻസസിലും ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസിലും പ്രഗത്ഭ അംഗത്വം ലഭിച്ച വൈസ് ചാൻസലർ പ്രഫ.സാബു തോമസ്, 1989ൽ നൂറു ദിവസംകൊണ്ടു നൂറു ശതമാനം സാക്ഷരത നേടിയ രാജ്യത്തെ ആദ്യനഗരമാക്കി കോട്ടയത്തെ മാറ്റിയ ജനബോധന സാക്ഷരത യജ്ഞത്തിനു നേതൃത്വം നൽകിയ സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ മുൻ കോ-ഓർഡിനേറ്റർ ഡോ. സി. തോമസ് ഏബ്രഹാം എന്നിവരെ ഗവർണർ ആദരിക്കും.
ശാസ്ത്ര- സാമൂഹിക ശാസ്ത്ര മേഖലകളിലെ ഗവേഷണപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കി അന്തർവൈജ്ഞാനിക ഗവേഷണപ്രവർത്തനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണു കണ്‍വർജൻസ് അക്കാദമിയ കോംപ്ലക്സിലൂടെ വിഭാവനം ചെയ്യുന്നത്.