+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​ബി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട
മെ​ഡി​ക്ക​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​ബി​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളാ​​​യ ഡെ​​​ന്‍റ​​​ൽ (ബി​​​ഡി​​​എ​​​സ്), ആ​​​യു​​​ർ​​​വേ​​​ദ(​​​ബി​​​എ​​​എം​​​എ​​​സ്), ഹോ​​​മി​​​യോ​​​പ്പ​​​തി (ബി​​​എ​​​ച്ച്എം​​​എ​​​സ്), സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നി​​​വ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളാ​​​യ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലും നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും ആ​​​യു​​​ർ​​​വേ​​​ദ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​മ്മോ​​​യി​​​ൽ കാ​​​ണി​​​ച്ചി​​​ട്ടു​​​ള​​​ള​​​തും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്കേ​​​ണ്ട​​​തു​​​മാ​​​യ തു​​​ക 22ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ൻ​​​പാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ്പോ​​​സ്റ്റാ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് മു​​​ഖാ​​​ന്തി​​​ര​​​മോ ഒ​​​ടു​​​ക്കി​​​യ ശേ​​​ഷം 22 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​നു മു​​​ൻ​​​പാ​​​യി അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. എ​​​ന്നാ​​​ൽ ആ​​​യൂ​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നി​​​വ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സാ​​​യ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ, ഫോ​​​റ​​​സ്ട്രി,വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 26 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോ​​​ണ്‍: 0471 2332123, 2339101, 2339102, 2339103, 2339104.