പെരുമ്പാവൂർ: പെരുന്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശിയെ പെരുമ്പാവൂർ പോലീസ് പിടികൂടി. പത്തനംതിട്ട വെച്ചൂച്ചിറ തകിടിയിൽ മണി (62) ആണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്നു രണ്ടു പൊതികളിലായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
മധുരയിൽനിന്നു ട്രെയിൻ മാർഗം കഞ്ചാവ് തൃശൂരിലെത്തിച്ച് അവിടെനിന്നു ബസ് മാർഗം പെരുമ്പാവൂരിലെത്തിയ പ്രതി പത്തനംതിട്ടയ്ക്ക് ബസ് കാത്തുനിൽക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ സിഐ പി.എ. ഫൈസലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുടുക്കിയത്. വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ 15ഓളം കഞ്ചാവ് കേസുകൾ നിലവിലുണ്ട്.