തൊടുപുഴ: മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രായോഗികമല്ലെന്നും അത് അവഗണിക്കപ്പെട്ടതാണെന്നും ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം കേന്ദ്രസർക്കാർ ഉടൻ പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷ. 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടം മേഖലയെയും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കിയുള്ള റിപ്പോർട്ടും പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദേശം തന്നെയാണ്.
അന്തിമവിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നു ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി മഴക്കെടുതികളും പ്രകൃതിക്ഷോഭവും ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനിർമിതിക്കായി ഇടുക്കി ജില്ലയിൽ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
കർഷകരുടെ കാർഡമം രജിസ്ട്രേഷൻ പുതുക്കി നൽകാനും പുതിയ രജിസ്ട്രേഷൻ എല്ലാ ഏലം കർഷകർക്കും അനുവദിക്കാനും നടപടിയുണ്ടാകണം.