മല്ലപ്പള്ളി: ഒരാഴ്ച മുമ്പ് കറുകച്ചാലില്നിന്നുകാണാതായ ആളിന്റെ മൃതദേഹം മണിമലയാറ്റില്‍ പാറക്കടവില്‍ കണ്ടെത്തി. കറുകച്ചാല്‍ നൂവമ്മാക്കല് കൃഷ്ണന് നായരുടെ മകന് ഓമനക്കുട്ട(53)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
കഴിഞ്ഞ ഒമ്പത് മുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കടവിലെ കടത്തുകാരന് ആണ് ജഡം ആദ്യം കണ്ടെത്തിയത്.
തുടര്‍ന്ന് ബന്ധുക്കള്‍ എത്തി വസ്ത്രത്തിന്റെയും ശരീരത്തിലെയും അടയാളങ്ങള്‍ തിരിച്ചറിഞ്ഞാണ് ജഡം ഓമനക്കുട്ടന്റെതാണെന്ന് സ്ഥിതീകരിച്ചത്. കീഴ്വായ്പ്പൂര് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.