തിരുവനന്തപുരം: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്കു സഹായകരമായി ദുര്‍ഘട സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ ഫാത്തിമ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലിലൂടെ ചികിത്സ ലഭ്യമായത്.
ന്യൂമോണിയ ബാധിച്ച ഹര്‍ഷ ഫാത്തിമയ്ക്ക് യാതൊരു ചികിത്സയും ലഭ്യമാക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. കുട്ടിയ്ക്കു ബോധക്ഷയമുണ്ടെന്നറിഞ്ഞാണ് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് സംഘത്തിലെ ശിശുരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ കുട്ടിയ്ക്ക് അടിയന്തര വൈദ്യസഹായം നല്കി. തുടര്‍ ചികിത്സ ലഭ്യമാക്കാനായി കുട്ടിയെ വിംസ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി.
സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രഫസര്‍ ഡോ. രവീന്ദ്രന്, സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ടി.പി. സുമേഷ്, അനസ്തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രന്ദീപ്, ശിശുരോഗ വിഭാഗം ഡോക്ടര്‍ യു.ആര്. രാഹുല്‍ തുടങ്ങിയവരും ഉണ്ടായി രുന്നു.