തിരുവനന്തപുരം: ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത മന്ത്രിസഭാ യോഗം കൈക്കൊള്ളും. ഓണം വാരാഘോഷ പരിപാടികൾ നടത്തണമെന്നും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കണമെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള തീരുമാനം മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കട്ടെയെന്ന അഭിപ്രായത്തിൽ എത്തിയത്.
ഓണാഘോഷ പരിപാടികൾ റദ്ദാക്കുന്നതു സംസ്ഥാനത്തിന്റെ സാന്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നാണു പൊതു അഭിപ്രായം. ദുരന്തത്തിൽ നിന്നു കരകയറാൻ ഓണാഘോഷം ആവശ്യമാണ്. ഇത്തരം പരിപാടികൾ നടത്തണമെന്നാണ് കലാകാരൻമാരും അഭിപ്രായപ്പെടുന്നത്.
എന്നാൽ, കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ റദ്ദാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ആഘോഷത്തിനു ചെലവഴിക്കുന്ന തുക പ്രളയ ദുരിതാശ്വാസത്തിനു വിനിയോഗിക്കണമെന്നാണു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.