കണ്ണൂർ: മകന്റെ വിവാഹ ചെലവിലേക്ക് നീക്കിവച്ച അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജയിംസ് മാത്യു എംഎൽഎയും കുടുംബവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഭാര്യയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എൻ.സുകന്യ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മാതാപിതാക്കളായ ടി.രാധാമണി, ടി.നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ലളിതമായ ചടങ്ങോടെ 24ന് കണ്ണൂർ നായനാർ അക്കാദമിയിലാണ് മകൻ സന്ദീപിന്റെ വിവാഹം.
ആലപ്പുഴ മാന്നാറിലെ തോണ്ടലിൽ തെക്കേതിൽ മോനി ജോസഫ്-ഷീബ ദന്പതികളുടെ മകൾ നിഷയാണ് വധു. കഴിഞ്ഞ പ്രളയകാലത്തായിരുന്നു മകൾ സാന്ത്വനയുടെ വിവാഹം. വിവാഹത്തിനായി കരുതിവച്ച അഞ്ചു ലക്ഷം രൂപ അന്നും ദുരിതാശ്വാസനിധിയിലേക്ക് നൽകുകയായിരുന്നു.