കൊച്ചി: ജൂണിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) തൃശൂർ ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിസ് കേരള സ്പെഷൽ 2019ന്റെ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 21ന് ലുലു കണ്വൻഷൻ സെന്ററിൽ നടക്കും.
ഭിന്നശേഷിക്കാരായ 18-25 പ്രായമുള്ള 24 പേർ പങ്കെടുക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നടത്തിയ പ്രാഥമിക മത്സരത്തിൽനിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ജെസിഐ തൃശൂർ ഘടകം പ്രസിഡന്റ് വർഗീസ് പോൾ, പ്രോഗ്രാം ഡയറക്ടർ ശില്പ രാംദാസ്, കൊറിയോഗ്രഫർ ഡാലു കൃഷ്ണദാസ്, സൈക്കോളജിസ്റ്റ് ഡിംപിൾ ബാല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.