തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടർന്നു സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം. കശുവണ്ടി വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറായിരിക്കേ 1,000 കോടിയുടെ അഴിമതി ആരോപണത്തെ തുടർന്നു സിബിഐ അന്വേഷണം നേരിടുന്ന കെ.എ. രതീഷിനെയാണു കണ്‍സ്യൂമർഫെഡ് എംഡിയാക്കാൻ നീക്കം നടക്കുന്നത്.
രതീഷിന്റെ നിയമനവുമായി ബന്ധപ്പെട്ടു വിജിലൻസ് ക്ലിയറൻസ് തേടിയുള്ള ഫയൽ വിജിലൻസ് ആസ്ഥാനത്തു ലഭിച്ചിരുന്നു. ഇത്തരം നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്.
രതീഷിന്റെ നിയമനവുമായി ബന്ധപ്പെട്ടു വിജിലൻസ് ക്ലിയറൻസ് തേടിയുള്ള ഫയൽ വിജിലൻസ് ആസ്ഥാനത്തു ലഭിച്ചിരുന്നു. ഇത്തരം നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്.