തിരുവനന്തപുരം: ക്വാറി മാഫിയയ്ക്കായി വാതിൽ തുറന്നിട്ട് ഇടതു സർക്കാർ പശ്ചിമഘട്ടമല നിരകളെ തകർക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെൽവയൽ നീർത്തട സംരക്ഷണ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെള്ളം ചേർത്തു. കേരളത്തിൽ പ്രളയം തുടർക്കഥയായത് ഇത്തരം നടപടി മൂലമാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ പരിസ്ഥിതി ചൂഷണം വ്യാപകമായി.
നെൽവയൽ നീർത്തട സംരക്ഷണ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെള്ളം ചേർത്തു. കേരളത്തിൽ പ്രളയം തുടർക്കഥയായത് ഇത്തരം നടപടി മൂലമാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ പരിസ്ഥിതി ചൂഷണം വ്യാപകമായി.