കൊച്ചി: എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനെത്തുടർന്നുള്ള അക്രമത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ തന്റെ പാസ്പോർട്ട് അപേക്ഷയിൽ പോലീസ് പ്രതികൂലമായി വെരിഫിക്കേഷൻ റിപ്പോർട്ട് നൽകിയതിനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇതു സംബന്ധിച്ച ഹർജി ഈ മാസം 20 ന് വീണ്ടും പരിഗണിക്കും.
വെരിഫിക്കേഷൻ റിപ്പോർട്ട് റീജണൽ പാസ്പോർട്ട് അഥോറിറ്റി അപേക്ഷ നിരസിക്കാനിടയുണ്ടെന്നും സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഹർജിയിൽ പറയുന്നു. പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് തനിക്ക് പ്രതികൂലമായത് യാത്രയെ ബാധിക്കരുതെന്നും എത്രയും വേഗം കോടതി ഇടപെട്ട് വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.