ചങ്ങനാശേരി: അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ നിയന്ത്രണംവിട്ട കാറിടിച്ചു. അമ്മക്ക് ദാരുണ അന്ത്യം. മകള്‍ക്ക് ഗുരുതര പരിക്കേറ്റു. കൊടുങ്ങൂര്‍ ഇളമ്പള്ളി കോട്ടൂപ്പറമ്പില്‍ ബൈജുവിന്റെ ഭാര്യ ശോഭനയാണ് (52) മരിച്ചത്. മകള്‍ ഗീതു(27) വിനാണ് പരിക്കേറ്റത്. ചങ്ങനാശേരി ബൈപാസില്‍ മോര്ക്കുളങ്ങരക്കു സമീപം വ്യാഴാഴ്ച രാത്രി ഏഴിനാണ് അപകടം. ഗീതുവാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് റോഡില്‍ രക്തം വാര്ന്നൊഴുക്കിടന്ന ഇരുവരേയും വഴിയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശോഭനയുടെ ജീവന് രക്ഷിക്കാനായില്ല. ചങ്ങനാശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
സംസ്കാരം ഇന്നു മൂന്നിന് കൊടുങ്ങൂര്‍ ഇളമ്പള്ളിയിലുള്ള വീട്ടുവളപ്പില്‍. ഗുരുതരമായി പരിക്കേറ്റ ഗീതു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗീതുവിനൊപ്പം ചങ്ങനാശേരി അസംപ്ഷന്‍ കോളജിനടുത്തുള്ള വീട്ടിലാണ് ശോഭന താമസിച്ചിരുന്നത്. താമസത്തിനായി പുതിയ വാടകവീട് കണ്ടെത്തി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്നു പോലീസ് പറഞ്ഞു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാറിന്റെ രജിസ്റ്റര്‍ നമ്പര്‍ അപകട സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തി. ഇന്നലെ ചങ്ങനാശേരി പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
ശോഭന ചങ്ങനാശേരി കാക്കാംതോട് മാമ്പറമ്പില്‍ കുടുംബാംഗം. ശോഭനയുടെ മറ്റൊരു മകളാണ് നീതു. മരുമക്കള്‍: ജസ്റ്റിന്, രാഹുല്‍.