പത്തനംതിട്ട: കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. കോന്നി മരങ്ങാട്ട് പുന്നൂർ ദാനിയേൽ മാത്യുവിന്റെ മകൻ റോയി ദാനിയേൽ (33) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പത്തനംതിട്ട തിരുവല്ല - കുന്പഴ റോഡിൽ ഭാരത് പെട്രോൾ പന്പിന് സമീപത്തെ സ്വകാര്യ പാർക്കിംഗ്് ഏരിയായിൽ കാറിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാർക്കിംഗ് മേഖലയിൽ നിർത്തിയിട്ടിരുന്ന കാറിൽ എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ച് റോയി വിശ്രമിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് പുറത്തേക്ക് ഇറങ്ങിയതെന്നാണ് പറയപ്പെടുന്നത്. സുഹൃത്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.
മൃതദേഹം പത്തനംതിട്ട ജനറൽ ആശ്രുപത്രി മോർച്ചറിയിൽ.
മാതാവ്: തങ്കമ്മ കളനിൽക്കുന്നതിൽ കുടുംബാംഗം. സഹോദരങ്ങൾ: റൂബി, റീന.