പാലാ: ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ആസ്ഥാനമന്ദിരം പണിയുന്നു. പാലാ സെന്റ് തോമസ് കോളജ് സ്റ്റേഡിയത്തിനു സമീപം പാലാ രൂപത വിട്ടുനൽകിയ സ്ഥലത്താണ് സിവിൽ സർവീസ് കോംപ്ലക്സ് എന്നു നാമകരണം ചെയ്തിട്ടുള്ള 70, 500 ചതുരശ്രയടി വിസ്തീർണമുള്ള ബഹുനില മന്ദിരം നിർമിക്കുന്നത്.
മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് 2.30ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി നടക്കുന്ന ശിലാസ്ഥാപന കർമത്തിൽ പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറന്പിലും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക പ്രതിനിധികളും സന്നിഹിതരായിരിക്കും. ജോസ് കെ. മാണി എംപി, പി.സി. ജോർജ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, വക്കച്ചൻ മറ്റത്തിൽ, ജോയി ഏബ്രഹാം, പ്രഫ. വി.ജെ.ജോസഫ്, പാലാ നഗരസഭാധ്യക്ഷ ബിജി ജോജോ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ജോണ് മംഗലത്ത്, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ജിജിമോൾ മടുക്കക്കുഴി, അരുവിത്തുറ സെന്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, മുൻ വൈസ് ചാൻസർമാരായ ഡോ. സിറിയക് തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.
പുതിയ മന്ദിരത്തിന്റെ താഴത്തെ നില പൂർണമായും പാർക്കിംഗ് സൗകര്യത്തിനായി നീക്കിവച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിൽ ഓഫീസും ഹൈടെക് ക്ലാസ് മുറികളും സജ്ജീകരിക്കപ്പെടും. രണ്ടാം നിലയിൽ അതിവിപുലമായ ലൈബ്രറിയും വിശാലമായ റീഡിംഗ് റൂമും കൂടാതെ പഠിതാക്കൾക്കുള്ള പ്രത്യേക സൗകര്യങ്ങളും കൗണ്സിലിംഗ് റൂമുകളുമായിരിക്കും ഉണ്ടായിരിക്കുക. മൂന്നാം നിലയിൽ ക്ലാസ്മുറികളും ലക്ചർ ഹാളുകളും ക്രമീകരിക്കപ്പെടും. നാലും അഞ്ചും നിലകളിൽ ക്ലാസ് മുറികളും ഗസ്റ്റ് റൂമുകളും ഉണ്ടായിരിക്കും. ആറാം നില ഓഡിറ്റോറിയമായിരിക്കും. ഇതു സംബന്ധിച്ചു ചേർന്ന പത്രസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. ബേബി തോമസ്, പ്രഫ. ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.