തിരുവനന്തപുരം: കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ നിയമനത്തിനായി (സെലക്ഷൻ പോസ്റ്റ്) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 236 തസ്തികകളിലേക്ക് മേഖലാ ഓഫീസുകൾ വഴിയാണ് നിയമനം നടത്തുന്നത്.
ഇതിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. ബിരുദമോ അതിനു മുകളിലോ യോഗ്യത ആവശ്യമുള്ള ഒമ്പതു തസ്തികകളും, ഹയർ സെക്കൻഡറി യോഗ്യത ആവശ്യമുള്ള മൂന്ന് തസ്തികകളും പത്താം തരം യോഗ്യത ആവശ്യമുള്ള എട്ടു തസ്തികകളുമാണ് എസ്എസ്സി കേരള-കർണാടക മേഖലയ്ക്കു കീഴിലുള്ളത്. ssc.nic എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ssc.nic.in, ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്.