തിരുവനന്തപുരം: തദ്ദേശസ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരനെ പട്ടികജാതി-വർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെയും അധിക ചുമതലയും വഹിക്കും.പട്ടികജാതി-വർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിനെ ആസൂത്രണ സാന്പത്തിക കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെന്പർ സെക്രട്ടറിയുടെയും കായിക യുവജനകാര്യ വകുപ്പിന്റെയും അധിക ചുമതലകൂടി ഇദ്ദേഹം വഹിക്കും.
വിവര പൊതുജന സന്പർക്ക വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ നിലവിലുള്ള ചുമതലകൾക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലകൾ കൂടി വഹിക്കും.