തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിന്റെ മാതാവിനും രണ്ടു മക്കൾക്കും രണ്ടു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ബഷീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചു മലയാളം സർവകലാശാലയിൽ ജോലി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.