+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനസിലൊരു ലാലേട്ടൻ ചിത്രം

നേ​രം, പ്രേ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യു​ടെ മൊ​ത്തം മ​ന​സി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച സം​വി​ധാ​യ​ക​നാ​ണ് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. പ്രേ​മം മ​റ്റു ഭാ​ഷ​ക​ളി​ലേ
മനസിലൊരു ലാലേട്ടൻ ചിത്രം

നേ​രം, പ്രേ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​യു​ടെ മൊ​ത്തം മ​ന​സി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച സം​വി​ധാ​യ​ക​നാ​ണ് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. പ്രേ​മം മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും റീ​മേ​ക്ക് ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ചി​ത്രം ഹി​ന്ദി​യി​ൽ ചെ​യ്യാ​ൻ ഓ​ഫ​ർ വ​ന്നി​രു​ന്നുവെ​ങ്കി​ലും അ​ൽ​ഫോ​ൻ​സ് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

പ്രേ​മ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി ചി​ത്ര​ങ്ങ​ളൊ​ന്നും സം​വി​ധാ​നം ചെ​യ്തി​ല്ലെ​ങ്കി​ലും മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു അ​ത്യു​ഗ്ര​ൻ ഫാ​ൻ​ബോ​യി ചി​ത്രം സം​വി​ധാ​നം ചെ​യ്യ​ണമെ​ന്ന സ്വ​പ്നം മ​ന​സി​ൽ കൊ​ണ്ടു ന​ട​ക്കു​ക​യാ​ണ് അ​ൽ​ഫോ​ൻ​സ്. മോ​ഹ​ൻ​ലാ​ൽ ചി​ത്രം എ​പ്പോ​ഴെ​ങ്കി​ലും ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നാ​ണ് അ​ൽ​ഫോ​ൻ​സ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്.

അ​ത്യു​ഗ്ര​നൊ​രു ക​ഥ​യു​ണ്ട് മ​ന​സി​ൽ. അ​തി​ന്‍റെ തി​ര​ക്ക​ഥ ര​ച​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യു​മൊ​ക്കെ നാ​യ​ക​രാ​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്ക് വേ​ണ്ടി താ​നും സ്വ​യം മാ​റേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ൽ​ഫോ​ൻ​സി​ന്‍റെ പ​ക്ഷം. കാ​ർ​ത്തി​ക് സു​ബ​രാ​ജ് പേ​ട്ട​യി​ൽ ഒ​രു​ക്കി​യ​ത് ഒ​രു ര​ജ​നീ​കാ​ന്ത് ഫാ​ൻ ബോ​യ് ചി​ത്ര​മാ​ണെ​ങ്കി​ൽ താ​ൻ ലാ​ലേ​ട്ട​നെ വെ​ച്ച് ഒ​രു അ​ന്യാ​യ ഫാ​ൻ ബോ​യ് ചി​ത്ര​മാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ൽ​ഫോ​ൻ​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​പ്പോ​ൾ മ​റ്റൊ​രു ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. ഒ​രു മ്യൂ​സി​ക് ഡ്രാ​മ​യാ​യി ഒ​രു​ങ്ങു​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി അ​ൽ​ഫോ​ൻ​സ് സം​ഗീ​തം പ​ഠി​ക്കു​ക​യാ​ണ്. കാ​ര​ണം ആ ​ചി​ത്രം ചെ​യ്യ​ണ​മെ​ങ്കി​ൽ സം​ഗീ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്നാ​ണ് അ​ൽ​ഫോ​ൻ​സ് പ​റ​യു​ന്ന​ത്.