തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായം അടക്കമുള്ള നഷ്ടപരിഹാരം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടമായവർക്കുള്ള നടപടികളും ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പെട്ട കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ കാലവർഷക്കെടുതിയിൽ പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തര ധനസഹായം നൽകിയേക്കും. മഹാപ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ നാലു ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു രണ്ടു ലക്ഷം രൂപയുമടക്കം ആറു ലക്ഷം രൂപ നൽകിയിരുന്നു. വീടു പൂർണമായി നഷ്ടമായവർക്ക് നാലു ലക്ഷം രൂപ വീതവും വീടിനും സ്ഥലത്തിനുമായി പത്തു ലക്ഷം രൂപയുമാണു നൽകിയിരുന്നത്.
ഇതുവരെയുള്ള കണക്കനുസരിച്ചു സംസ്ഥാനത്ത് 12,000 ത്തിലേറെ വീടുകൾക്കാണ് ഇത്തവണ നാശനഷ്ടം സംഭവിച്ചത്. പരിക്കേറ്റവർക്കും ധനസഹായം നൽകും.
ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്കു പുതിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള നടപടികളും സർക്കാർ തലത്തിൽ സ്വീകരിക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങൾ നഷ്ടമായ കുട്ടികൾക്കു പുസ്തകങ്ങൾ സൗജന്യമായി നൽകാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.